വളാഞ്ചേരി : നഗരത്തിൽ പ്രവർത്തനം നിർത്തിയിരുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പാചകവാതക വിതരണ ഏജൻസി വീണ്ടും തുറന്നു. ടി.എൻ. പ്രതാപൻ എം.പി. ഉദ്ഘാടനം ചെയ്തു.

എം.കെ. അക്ബർ എം.എൽ.എ., വളാഞ്ചേരി നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ, ബ്ലോക്ക് പഞ്ചായത്തംഗം വസീമ വേളേരി, ഹസീന ഇബ്രാഹിം, ടി.പി. സജ്‌ന, റംല മുഹമ്മദ്, സി. അബ്ദുൾ നാസർ തുടങ്ങിയവർ പങ്കെടുത്തു.

വളാഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കിനും ശിഹാബ് തങ്ങൾ ഡയാലിസിസ് കേന്ദ്രത്തിനുമുള്ള ധനസഹായവും എം.പി. കൈമാറി.