ചട്ടിപ്പറമ്പ് : മുസ്‍ലിം യൂത്ത്‌ലീഗ് ചാപ്പനങ്ങാടി ടൗൺ കമ്മിറ്റി ഒ.കെ. സൽമാൻ അനുസ്മരണവും സൽമാൻ സ്മാരക ‘സോഷ്യൽ ഐക്കൺ’ അവാർഡ്ദാനവും സംഘടിപ്പിച്ചു. യൂത്ത്‌ലീഗ് ടൗൺകമ്മിറ്റി ഭാരവാഹിയായിരിക്കേ മൂന്ന് വർഷംമുൻപ്‌ വാഹനാപകടത്തിൽ മരിച്ച സഹപ്രവർത്തകന്റെ സ്മരണയിലാണ് പരിപാടി സംഘടിപ്പിച്ചത്. സാമൂഹികരംഗത്തും പാലിയേറ്റീവ് മേഖലയിലും പ്രവർത്തിക്കുന്ന ഇ.വി. സലാം ചാപ്പനങ്ങാടിക്കാണ് രണ്ടാമത് ‘സോഷ്യൽ ഐക്കൺ’ അവാർഡ് നൽകിയത്. ചടങ്ങിന്റെ ഉദ്ഘാടനവും അവാർഡ്ദാനവും യൂത്ത്‌ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് സലാം ആതവനാട് നിർവഹിച്ചു. ടൗൺകമ്മിറ്റി പ്രസിഡന്റ് അനീസ് വടക്കൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷഫീഖ് ഫൈസി അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. പി.പി. മുഹമ്മദ്, അഡ്വ. പി.പി. ഹമീദ്, ടി. ഷാജഹാൻ, വി.എ. വഹാബ്, എൻ.കെ. റിയാസുദ്ദീൻ, റാഷിദ് വടക്കൻ, സി.കെ. ആഷിഖ് എന്നിവർ പ്രസംഗിച്ചു.