മലപ്പുറം : ലഹരിവ്യാപനവും മാഫിയകളുടെ അതിപ്രസരവും തടഞ്ഞ് ജില്ലയെ ലഹരിമുക്തമാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ. ലഹരിവിരുദ്ധ കാമ്പയിനിന്റെ ഭാഗമായി വിദ്യാർഥികൾക്കായി നടത്തിയ മത്സരങ്ങളിലെ വിജയികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ.

വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം അധ്യക്ഷത വഹിച്ചു. വിജയികളായ 23 വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. ജില്ലയിലെ മികച്ച എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറായി തിരഞ്ഞെടുത്ത മേലാറ്റൂർ ഹയർ സെക്കൻഡറി അധ്യാപകനും ജില്ലാ പഞ്ചായത്ത് എൽ.എൻ.എസ്. ഡോക്യുമെന്റേഷൻ കൺവീനറുമായ പി.പി. അബ്ദുല്ല, ഉത്തരമേഖലയിൽ മികച്ച വൊളന്റിയറായി തിരഞ്ഞെടുത്ത എം.എം. അപർണ എന്നിവരെ അനുമോദിച്ചു.

മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണൻ, നസീബ അസീസ്, പി.പി. അലവിക്കുട്ടി, പി.എം.കെ. കാഞ്ഞിയൂർ, ഒ.കെ. കുഞ്ഞിക്കോമു, അഡ്വ. പി.വി. മനാഫ്, വി.കെ.എം. ഷാഫി, മൂർക്കത്ത് ഹംസ തുടങ്ങിയവർ പ്രസംഗിച്ചു.