കോഡൂർ : കോവിഡ് വാക്സിൻ സ്വീകരിച്ചതിനുശേഷം പ്രവാസികൾക്ക് നൽകിയിട്ടുള്ള സർട്ടിഫിക്കറ്റിലെ അവ്യക്തത നീക്കണമെന്നും പ്രതിരോധ കുത്തിവെപ്പിന്റെ തുടക്കംമുതൽ വിവിധഘട്ടങ്ങളിലായി രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരും ജോലി ആവശ്യത്തിന് തിരിച്ചുപോകാനാഗ്രഹിക്കുന്നവരുമായ മുഴുവൻ പ്രവാസികൾക്കും കേന്ദ്രസർക്കാർ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ നടപടിയുണ്ടാവണമെന്നും കോഡൂർ പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു.

കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചതിനുള്ള സർട്ടിഫിക്കറ്റിലെ ചില അവ്യക്തതയും സംസ്ഥാന സർക്കാർ സർട്ടിഫിക്കറ്റിന്റെ അസ്വീകര്യതയും പ്രവാസികളുടെ തിരിച്ചുപോക്കിന് പ്രയാസം സൃഷ്ടിച്ചിരിക്കുന്നതിനാൽ ഈവിഷയത്തിൽ അടിയന്തര നടപടിയുണ്ടാവണം. പ്രവാസികളുടെ തിരിച്ചുപോക്കിന് സഹായകമാകുംവിധം അർഹരായ എല്ലാവർക്കും എത്രയുംപെട്ടന്ന് രണ്ട് ഡോസ് വാക്സിൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് നിവേദനവും നൽകി.