കോട്ടയ്ക്കൽ : ഇന്ധനവില ദിനംപ്രതി വർധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് എൻ.സി.പിയുടെ യുവജന വിഭാഗമായ എൻ.വൈ.സി. മലപ്പുറം ജില്ലാ കമ്മിറ്റി കോട്ടയ്ക്കൽ പെട്രോൾ പമ്പിന്‌ മുൻപിൽ പാത്രംകൊട്ടി പ്രതിഷേധിച്ചു.

ജില്ലാ പ്രസിഡന്റ്‌ ഫൈ സൽ ചോലക്കൽ അധ്യക്ഷത വഹിച്ചു. എൻ.വൈ.സി. സംസ്ഥാന ട്രഷറർ ഷാജിർ ആലത്തിയൂർ ഉദ്ഘാടനംചെയ്തു.

എൻ.വൈ.സി. സംസ്ഥാന സെക്രട്ടറി റഷീദ് വട്ടപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് പ്രസിഡൻറുമാരായ സബീഹ് ബാബു, കരീം തിരൂരങ്ങാടി, ശ്രീകാന്ത് കോട്ടയ്ക്കൽ, സർജാദ് പുത്തൂർ, മുസമ്മിൽ അരഞ്ഞോളി എന്നിവർ സമരത്തിന് നേതൃത്വം നൽകി.