തിരൂർ : പാൻബസാറിലെ ഈസ്റ്റ്ബസാർ തപാൽ ഓഫീസ് ലാഭകരമല്ലെന്ന കാരണംപറഞ്ഞ് തിരൂരിലെ മുഖ്യ തപാൽ ഓഫീസിൽ ലയിപ്പിക്കാനുള്ള തപാൽവകുപ്പിന്റെ നീക്കത്തിനെതിരേ ജീവനക്കാർ മാർച്ച് നടത്തി.
എൻ.എഫ്.പി.ഇയുടെ നേതൃത്വത്തിലാണ് തപാൽ ജീവനക്കാർ ഡിവിഷണൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. സംസ്ഥാന കൺവീനർ പി.കെ. മുരളീധരൻ ഉദ്ഘാടനംചെയ്തു.
പി. ഹൃഷികേശ്‌കുമാർ, പി.വി. സുധീർ, ടി.പി. പരമേശ്വരൻ, കെ.ടി. ദാമോദരൻ, കെ. അബ്ദുള്ള, എം.പി. ശ്രീനിവാസൻ, സി.എം.പി. നൂറുദ്ദീൻ എന്നിവർ പ്രസംഗിച്ചു.