എടപ്പാൾ : അണ്ണക്കമ്പാട് വെറൂർ തൃക്കോവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയം വ്യാഴാഴ്ച നടക്കും. നാലുമണി മുതൽ വാകച്ചാർത്ത്, ഗണപതിഹോമം, പാലഭിഷേകം, ഏഴിന് കാവടി എടുക്കൽ, നവകം, പഞ്ചഗവ്യം, പഞ്ചാമൃതം എന്നിവ നടക്കും.
വട്ടംകുളം : സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയോത്സവം വ്യാഴാഴ്ച നടക്കും. വിശേഷാൽ പൂജകൾ, പാലഭിഷേകം, പഞ്ചാമൃതാഭിഷേകം, കുംഭാഭിഷേകം, തീക്കാവടിയെടുക്കൽ, പിള്ളക്കാവടിയെടുക്കൽ എന്നിവ നടക്കും.