പാണ്ടിക്കാട് : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ്. അധികാരത്തിൽ വരുമെന്നും തുടർഭരണം ഇടതുപക്ഷത്തിന്റെ വ്യാമോഹം മാത്രമാണെന്നും മുസ്‌ലിംലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു.
മഞ്ചേരി നിയോജകമണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വല്ലാഞ്ചിറ മുഹമ്മദലി അധ്യക്ഷതവഹിച്ചു.
അഡ്വ. യു.എ. ലത്തീഫ്, കണ്ണിയൻ അബൂബക്കർ, എം. റഹ്‌മത്തുള്ള, ടി.എസ്. പൂക്കോയ തങ്ങൾ, അൻവർ മുള്ളമ്പാറ, പി. അബുസിദ്ദീഖ്, എം. അഹമ്മദ്, എൻ.സി. ഫൈസൽ, പി.എച്ച്. ഷമീം തുടങ്ങിയവർ പ്രസംഗിച്ചു.