നിലമ്പൂർ : ചാലിയാർ പഞ്ചായത്തിന് ഹരിതകേരളം മിഷൻ ഗ്രീൻ ഓഫീസ് സർട്ടിഫിക്കറ്റും ഗ്രേഡും വിതരണംചെയ്തു.
ചാലിയാർ ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ റിപ്പബ്ലിക് ദിനത്തിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്തംഗം എൻ.എ. കരീം ഉദ്ഘാടനംചെയ്തു. നിലമ്പൂർ ബ്ലോക്കിൽ ഹരിതനിയമാവലി പ്രവർത്തനത്തിൽ നൂറിൽ 99 മാർക്ക് നേടി ഒന്നാംസ്ഥാനത്ത് എത്തിയിരുന്നു.