കീഴുപറമ്പ് : തൃക്കളയൂർ മിത്രം റെസിഡൻറ്സ് അസോസിയേഷന്റെ ഭാഗമായ വനിതാമിത്രം പുതിയ എപ്പിസോഡ് ആരംഭിച്ചു. 'ഒത്തുകൂടാം ഇത്തിരിനേരം’ എന്നപേരിലാണ് പരിപാടി. റെസിഡന്റ്സ് അസോസിയേഷൻ മുൻ അധ്യക്ഷൻ ഡോ. പി.കെ. രാമചന്ദ്രൻ ഉദ്ഘാടനംചെയ്തു.

പ്രസിഡന്റ് കൂനൂർ കൃഷ്ണൻ അധ്യക്ഷതവഹിച്ചു. ജനറൽസെക്രട്ടറി പി.കെ. ഗിരീഷ്, ടി. ശശികുമാർ, ടി. സോമൻ, കെ. പ്രത്യുഷ്, അമ്പിളി, ഡോ. സന്ധ്യ സതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.

ഡോ. സന്ധ്യ സതീഷ് (പ്രസി.), പ്രേമജ അപ്പുണ്ണി (വൈസ് പ്രസി.), അമ്പിളി പ്രത്യുഷ് (ജന. സെക്ര.), വിജിനി ബൈജു (സെക്ര.) എന്നിവരെ വനിതാമിത്രം ഭാരവാഹികളായി തിരഞ്ഞെടുത്തു.