മങ്കട : അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് പെരിന്തൽമണ്ണ കൂട്ടിലങ്ങാടി ബ്രാഞ്ചിന്റെ എ.ടി.എം. ബാങ്ക് ചെയർമാൻ സി. ദിവാകരൻ ഉദ്ഘാടനംചെയ്തു. വാർഡംഗം വി.കെ. ജലാൽ അധ്യക്ഷത വഹിച്ചു.

സി.ഇ.ഒ.സി. രവീന്ദ്രനാഥൻ, പി.പി. സുഹറാബി, മുസ്തഫ പാണ്ടത്ത്. മോഹനൻ പുളിക്കൽ, വി.കെ. സഫിയ. പി. ഷീജ. എം. സുരേഷ് പി. മൂസാൻ, കെ. വാസുദേവൻ, കെ.ടി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.