എടപ്പാൾ : പെരുമ്പറമ്പ് മഹാദേവക്ഷേത്രത്തിലെ ആറാട്ടുകടവിന്റെ സമർപ്പണം മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ എ.എൻ. നീലകണ്ഠൻ നിർവഹിച്ചു. ക്ഷേത്രം മാനേജിങ് ട്രസ്റ്റി കെ.എം. പരമേശ്വരൻ നമ്പൂതിരി അധ്യക്ഷനായി.

തന്ത്രി കെ.ടി. നാരായണൻ നമ്പൂതിരിപ്പാട്, മേൽശാന്തി പി.എം. മനോജ് എമ്പ്രാന്തിരി, ഗ്രാമപ്പഞ്ചായത്തംഗം വി.പി. വിദ്യാധരൻ, കെ. രാജേഷ്, പി.പി. ചക്കൻകുട്ടി, ടി.പി. കുമാരൻ, കെ.വി. വിജയൻ, യു.വി. ഉദയൻ, പി.എം. ശ്രീരാജ് എന്നിവർ പ്രസംഗിച്ചു.