വേങ്ങര : ബി.ജെ.പി. ജില്ലാ കാര്യാലയത്തിന്റെ ടി.എൻ. ഭരതൻ സ്മൃതിമന്ദിരം നിധിസമാഹരണത്തിന്റെ മണ്ഡലംതല ഉദ്ഘാടനം സംസ്ഥാന സമിതി അംഗം നാരായണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലത്ത് ചന്ദ്രനിൽനിന്ന് ആദ്യതുക ഏറ്റുവാങ്ങി.

മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ശിവദാസ് കൈലാസം, പി. സുബ്രഹ്മണ്യൻ, സി. സുകുമാരൻ എന്നിവർ പ്രസംഗിച്ചു.