പരപ്പനങ്ങാടി : ദേശീയ നഗര ഉപജീവന മിഷനും കുടുംബശ്രീയും പരപ്പനങ്ങാടി നഗരസഭയും സംയുക്തമായി നടത്തുന്ന നഗരശ്രീ ഉത്സവം ‘ഉമ്മാന്റെ വടക്കിനി’ ഭക്ഷ്യമേള ബുധനാഴ്ച മുതൽ മൂന്ന് ദിവസം നടക്കും. ബുധനാഴ്‌ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വിളംബരജാഥ നടക്കും. മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ് ഫ്ലാഗ് ഓഫ് ചെയ്യും. ഭക്ഷ്യമേള നഗരസഭാധ്യക്ഷൻ എ. ഉസ്മാൻ ഉദ്‌ഘാടനം ചെയ്യും.

പായസമത്സരം, ഓലമെടയൽ മത്സരം, പത്തിരി പരത്തൽ, ചൂല് നിർമാണം, മൈലാഞ്ചിയിടൽ തുടങ്ങിയവ നടക്കും. പത്രസമ്മേളനത്തിൽ നഗരസഭാധ്യക്ഷൻ എ. ഉസ്മാൻ, ഉപാധ്യക്ഷ കെ. ശഹർബാൻ, പി. പ്രശാന്ത്, വിബിത ബാബു, ഷീജ തുടങ്ങിയവർ പങ്കെടുത്തു.