പൊന്നാനി : സ്‌കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സ്‌കൂൾ പരിസരവും കെട്ടിടങ്ങളും ശുചീകരിച്ചു.

ഈശ്വരമംഗലം ന്യൂ യു.പി. സ്‌കൂൾ പരിസരമാണ് പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരിച്ചത്.

വാർഡ് 10, 11 കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭാ അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികൾ, അധ്യാപകർ, സന്നദ്ധസംഘടനാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

ശുചീകരണപരിപാടി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനംചെയ്തു. വാർഡ് കൗൺസിലർ കെ.വി. ബാബു അധ്യക്ഷതവഹിച്ചു. ശുചീകരിച്ചു

കാലടി : സി.പി.എം. കാലടി ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച്‌ തണ്ടിലം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാടഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ശുചീകരിച്ചു. കൊച്ചുണ്ണി, വാസു, ശശിധരൻ, സജിത് എന്നിവർ നേതൃത്വം നൽകി.

കുറ്റിപ്പുറം : മണ്ഡലം യൂത്ത് കെയർ കമ്മിറ്റി കഴുത്തല്ലൂർ കെ.എസ്.എം.എം.എ. എൽ.പി. സ്കൂൾ ശുചീകരണം നടത്തി.

മുസ്തഫ, റിജിത, ഷലീജ്, ജലീസ്, അനൂപ്, ലാൽ, നിയാസ്, ഹക്കീം, നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.