കീഴുപറമ്പ് : മലബാർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ എം.ആർ. മുരളി, കമ്മിഷണർ നീലകണ്ഠൻ, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാർ രവീന്ദ്രൻ, ദേവസ്വം ബോർഡ് അംഗം മോഹനൻ മാസ്റ്റർ, അസി. കമ്മിഷണർ അജയ് കുമാർ എന്നിവരെ തൃക്കളയൂർ മഹാദേവ ക്ഷേത്രത്തിൽ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ പി. പ്രകാശൻ അധ്യക്ഷത വഹിച്ചു. എക്സിക്യുട്ടീവ് ഓഫീസർ നാരായണൻ നമ്പീശൻ, എൻ. ബാബു, പി.സി. ചെറിയാത്തൻ തുടങ്ങിയവർ പ്രസംഗിച്ചു.