എടപ്പാൾ : പട്ടികജാതി വിഭാഗക്കാർക്കുള്ള ക്ഷേമപദ്ധതികൾ സാമ്പത്തിക, സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുന്ന തരത്തിലാവണമെന്ന് ദളിത് സമുദായ മുന്നണി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

മണികണ്ഠൻ മാറഞ്ചേരിയുടെ അധ്യക്ഷതയിൽ നടന്ന യോഗം ടി.പി. അയ്യപ്പൻ ഉദ്ഘാടനംചെയ്തു.