പെരിന്തൽമണ്ണ : എസ്.വൈ.എസ്. ജില്ലാ റാലിയുടെ ഉപഹാരമായി പാവപ്പെട്ടവർക്ക് പ്രഖ്യാപിച്ച സ്വയംതൊഴിൽ സഹായത്തിന്റെ ഭാഗമായി പൂപ്പലത്തെ ഭിന്നശേഷിക്കാരന് മഈശ പെട്ടിക്കട സമർപ്പിച്ചു.

ഐ.സി.എഫ്. ജിദ്ദ ഘടകത്തിന്റെ സാമ്പത്തിക സഹായത്തോടെ ലഭ്യമാക്കിയ കടയുടെ ഉദ്ഘാടനം കേരള മുസ്‌ലിം ജമാഅത്ത് പെരിന്തൽമണ്ണ സോൺ പ്രസിഡന്റ് കെ.കെ.എസ്. തങ്ങൾ മാനത്തുമംഗലം നടത്തി. എസ്.വൈ.എസ്. പെരിന്തൽമണ്ണ സോൺ പ്രസിഡന്റ് സയ്യിദ് മുർതള ശിഹാബ് സന്ദേശ പ്രഭാഷണം നടത്തി. ഐ.സി.എഫ്. ജിദ്ദ പ്രതിനിധികളായ സയ്യിദ് സൈനുൽ ആബിദീൻ, ബഷീർഹാജി, അബ്ദുൽ മജീദ് സഖാഫി, അഷ്‌റഫ് സഖാഫി, എസ്.വൈ.എസ്. സോൺ നേതാക്കളായ ജഅഫര്ഡ അഹ്‌സനി, മിഖ്ദാദ് പൂന്താനം, യൂസുഫ് വലിയങ്ങാടി എന്നിവർ പങ്കെടുത്തു.