വേങ്ങര : 2020 നവമ്പർ 26-ന് ഡൽഹിയിൽ ആരംഭിച്ച കർഷകസമരത്തിന്റെ ഒന്നാം വാർഷികത്തിൽ വേങ്ങര ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച ബഹുജന ഐക്യദാർഢ്യറാലി കിസാൻ ജനതാ നേതാവ് മൻസൂർ കൊളപ്പുറം ഉദ്ഘാടനംചെയ്തു. കെ.എസ്.കെ.ടി.യു സംസ്ഥാനകമ്മിറ്റി അംഗം എം. മുഹമ്മദ് അധ്യക്ഷതവഹിച്ചു. കെ.ടി. അലവിക്കുട്ടി, നജീബ് കുരുണിയൻ, എ.പി. അബൂബക്കർ, കെ.എം. ഗണേശൻ, എം. ഇബ്രാഹിം, പി. അലിക്കുട്ടി എന്നിവർ പ്രസംഗിച്ചു.