എടപ്പാൾ : മഴമൂലം മുടങ്ങിക്കിടക്കുന്ന മേൽപ്പാലംപണി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കുറ്റിപ്പുറം റോഡിൽ ശനിയാഴ്‌ച ഗതാഗതം നിയന്ത്രിക്കും. കുറ്റിപ്പുറം റോഡിൽനിന്ന് ടൗണിലേക്ക് വാഹനങ്ങൾക്കു പ്രവേശിക്കാനാവില്ല.

ടാറിങ്ങിനു മുന്നോടിയായുള്ള പ്രവൃത്തികൾ ശനിയാഴ്‌ച ആരംഭിക്കാനും കാലാവസ്ഥ അനുകൂലമാകുന്നപക്ഷം ഞായർ, തിങ്കൾ ദിവസങ്ങളിൽ ടൗൺ പൂർണമായി അടച്ച് ടാറിങ് പൂർത്തിയാക്കാനുമാണ് തീരുമാനം.

മഴയുണ്ടാകാത്തപക്ഷം ഈ ദിവസങ്ങളിൽ വാഹനങ്ങൾ ടൗണിൽ പ്രവേശിക്കാതെ മറ്റു ബൈപ്പാസ് പാതകളിലൂടെ യാത്ര തുടരേണ്ടിവരും.

ബി.എഡ്. സീറ്റൊഴിവ്

കോട്ടയ്ക്കൽ : ഫാറൂഖ് ബി.എഡ്. കോളേജിൽ സോഷ്യൽ സയൻസിൽ പി.എച്ച്. വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. ഫോൺ: 9495241143.