അരീക്കോട് : രോഗാതുരമായിക്കൊണ്ടിരിക്കുന്ന പുതിയ കാലത്തെ നേരിടാൻ തലമുറയെ സജ്ജമാക്കാനും വിദ്യാർത്ഥികളുടെ ബഹുമുഖമായ പുരോഗതിക്കും കായികപഠനവും ആരോഗ്യബോധവൽക്കരണവും സിലബസുകളിൽ ഉൾപ്പെടുത്തണമെന്ന് കുനിയിൽ അൻവാറുൽ ഇസ്‌ലാം അറബിക് കോളേജ് ഐ.ക്യു.എ.സി. സംഘടിപ്പിച്ച ദ്വിദിന സ്പോർട്സ് ശില്പശാല ആവശ്യപ്പെട്ടു.

കോളേജ് സ്പോർട്സ് ക്ലബ്ബിന്റെ ലോഗോ പ്രകാശനം ചെയ്ത് കെ.എഫ്.എ. വൈസ് പ്രസിഡന്റ് കാഞ്ഞിരാല അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശാക്കിർ ബാബു കുനിയിൽ അധ്യക്ഷത വഹിച്ചു. ഫുട്ബോൾ ക്ലബ്ബ് ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.എ. റഹ്മാൻ നിർവഹിച്ചു. മുൻ പ്രിൻസിപ്പൽ പ്രൊഫ. കെ.എ. നാസർ, കൺവീനർ ഡോ. കെ.കെ. നിജാദ്, എം.കെ. അമീർ സ്വലാഹി, ഡോ. കെ. ലബീബ, പി.പി.എ. അസീസ്, എം.വി. അൽതാഫ്, പി. അഷ്റഫ്, കെ. ഡാനിഷ്, നിബിൻ പനനിലത്ത് എന്നിവർ സംസാരിച്ചു.