പരപ്പനങ്ങാടി : എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികളെ പാലത്തിങ്ങൽ മേഖല കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. നിർധന വിദ്യാർഥികൾക്ക് പഠനോപകരണവിതരണവും നടത്തി. പ്രമുഖ യുവ വ്യവസായിയും കെൻസ് ചെയർമാനുമായ മച്ചിഞ്ചേരി അബ്ദുൽകബീറിനെയും ആദരിച്ചു. ഡി.സി.സി. വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് ഉദ്ഘാടനംചെയ്തു. ചപ്പങ്ങത്തിൽ മൊയ്തീൻകുട്ടി ഹാജി അധ്യക്ഷതവഹിച്ചു. ഡി.സി.സി. സെക്രട്ടറി ഒ. രാജൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.പി. ഹംസക്കോയ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശ്രീജിത്ത് അധികാരത്തിൽ, മുനിസിപ്പൽ യു.ഡി.എഫ്. ചെയർമാൻ കെ.പി. ഷാജഹാൻ, റഷീദ് പനയ്ക്കൽ, യു.വി. സുരേന്ദ്രൻ, ഫൈസൽ പാലത്തിങ്കൽ, ലത്തീഫ് പാലത്തിങ്ങൽ എന്നിവർ പ്രസംഗിച്ചു.