ഊരകം : ഗ്രാമപ്പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിലുൾപ്പെട്ട വിവിധ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാപത്രം ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽനിന്നും പഞ്ചായത്തംഗങ്ങൾ വഴിയും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം 30-ന് അഞ്ചുമണിക്കു മുൻപായി ഓഫീസിൽ ലഭിക്കണം.