കോട്ടയ്ക്കൽ : വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന 'കനൽ' എന്ന പരിപാടിയുടെ ഭാഗമായി കോട്ടയ്ക്കൽ പോലീസ് സ്റ്റേഷനിൽ പോസ്റ്റർ പ്രദർശനം നടത്തി. നിലവിലുള്ള സംവിധാനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുക, ഗാർഹിക, സ്ത്രീധന പീഡനങ്ങൾ അനുഭവിക്കുന്ന സ്ത്രീകളെ അവ ചെറുക്കുന്നതിനു ശാക്തീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി.

സി.ഐ. എം.കെ. ഷാജി ഉദ്ഘാടനംചെയ്തു. നഗരസഭാസെക്രട്ടറി എം. സുഗധകുമാർ അധ്യക്ഷതവഹിച്ചു. ആലമ്പാട്ടിൽ റസാഖ്, എം.സി. ഹനീഫ, റഫീഖ്, ടി.വി. മുംതാസ് എന്നിവർ പങ്കെടുത്തു.