മലപ്പുറം : രാജ്യത്ത് നടക്കുന്ന വിഭജനശ്രമങ്ങളെ ജനാധിപത്യ മതേതര മൂല്യങ്ങൾകൊണ്ട് പരാജയപ്പെടുത്തണമെന്ന് മന്ത്രി അഹമ്മദ്‌ ദേവർകോവിൽ. എസ്.എസ്.എഫ്. സംഘടിപ്പിക്കുന്ന 28-ാമത് കേരള സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒക്‌ടോബർ രണ്ടുവരെയാണ് പരിപാടി.

സംസ്ഥാന സെക്രട്ടറി ഹാമിദലി സഖാഫി പാലാഴി അധ്യക്ഷനായി. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി, സി.പി. സൈതലവി, പ്രൊഫ. എ.കെ. അബ്ദുൽഹമീദ്, കെ.വൈ. നിസാമുദ്ദീൻ ഫാളിലി, സി.എൻ. ജാഫർ, മുനീറുൽ അഹ്ദൽ തങ്ങൾ കാസർകോട്, മുഹമ്മദലി കിനാലൂർ എന്നിവർ പ്രസംഗിച്ചു.