ഏലംകുളം : നാഷണൽ ആയുഷ് മിഷൻ ഭാരതീയ ചികിത്സാവകുപ്പ് വഴി നടപ്പാക്കുന്ന മഗളിർജ്യോതി സമഗ്ര സ്ത്രീരോഗ സിദ്ധ ചികിത്സാപദ്ധതി തുടങ്ങി. ജില്ലാതല ഉദ്ഘാടനം ഏലംകുളത്ത് പഞ്ചായത്ത് പ്രസിഡന്റ് സി. സുകുമാരൻ നിർവഹിച്ചു. നജീബ് കാന്തപുരം എം.എൽ.എ. അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ മുഖ്യപ്രഭാഷണം നടത്തി. ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ.എം. കബീർ, ഗവ. സിദ്ധ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. സി. മിഥുൻ, പ്രോജക്ട് മെഡിക്കൽ ഓഫീസർ ഡോ. എൻ. ബിജുഷ, ഫാർമസിസ്റ്റ് എ. അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.