മലപ്പുറം : പ്രതിവാര രോഗവ്യാപന ജനസംഖ്യാനിരക്കിന്റെ അടിസ്ഥാനത്തിൽ ആറുവാർഡുകളിൽ കർശനനിയന്ത്രണം ഏർപ്പെടുത്തി.

നിരക്ക് 10-ൽ കൂടുതലുള്ള മേഖലകളിലാണ് നിയന്ത്രണങ്ങൾ. കീഴുപറമ്പിലെ ഒന്നാംവാർഡ്, മാറഞ്ചേരിയിലെ 13, മൂർക്കനാട്ടെ രണ്ട്, 16, പെരുമണ്ണ ക്ലാരിയിലെ രണ്ട്, പുലാമന്തോളിലെ മൂന്ന് എന്നീ വാർഡുകളിലാണ് നിയന്ത്രണം.