തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാല സി.ഡി.എം.ആർ.പി. പ്രീ-വൊക്കേഷണൽ സ്കിൽ ട്രെയ്നിങ് യൂണിറ്റിലേക്ക് സ്പെഷ്യൽ എജ്യുക്കേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

അപേക്ഷകൾ പാസ്പോർട്ട് സൈസ് ഫോട്ടോ, സർട്ടിഫിക്കറ്റുകൾ, മാർക്ക്‌ലിസ്റ്റ് തുടങ്ങിയവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡേറ്റ, ഡയറക്ടർ, സി.ഡി.എം.ആർ.പി., ഡിപ്പാർട്ട്മെന്റ് ഓഫ് സൈക്കോളജി, കാലിക്കറ്റ് സർവകലാശാല, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ., മലപ്പുറം -673 635 എന്ന വിലാസത്തിൽ നവംബർ അഞ്ചിന് മുൻപ്‌ നൽകണം.