മലപ്പുറം : ഭിന്നശേഷിക്കാരായവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുറത്തും പിന്തുണയ്ക്കുന്ന എൻ.സി.സി., എൻ.എസ്.എസ്., എസ്.പി.സി. യൂണിറ്റുകൾക്ക് സഹചാരി പദ്ധതിയിൽ നൽകുന്ന പുരസ്കാരത്തിന് സാമൂഹികനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു.

10,000 രൂപയും സർട്ടിഫിക്കറ്റും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്കാരം.

ഒരു ജില്ലയിലെ മൂന്ന് യൂണിറ്റുകൾക്കാണ് അവാർഡ്.

അപേക്ഷാഫോമും മറ്റുവിവരങ്ങളും swd.kerala.gov.in ൽ ലഭിക്കും.