മൂത്തേടം : കൽക്കുളം തീക്കടിയിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാന കൃഷിനശിപ്പിച്ചു.
ചൂണ്ടപ്പറമ്പിൽ ജയശ്രീയുടെ തെങ്ങും റബ്ബറും ഉൾപ്പെടെയുള്ള കൃഷികളാണ് നശിപ്പിച്ചത്. പുലർച്ചെ അഞ്ചോടെയാണ് പടുക്ക വനമേഖലയിൽനിന്ന് ഒറ്റയാൻ തീക്കടി കോളനിയിലെത്തിയത്. കോളനിയിലെ താത്കാലിക മൂത്രപ്പുര തകർത്ത ആന ചൂണ്ടപ്പറമ്പിൽ ജയശ്രീയുടെ വളപ്പിൽ കടക്കുകയും ഇവിടെ റബ്ബർടാപ്പിങ്ങ് നടത്തിക്കൊണ്ടിരുന്ന തൊഴിലാളികളെ ഓടിക്കുകയും ചെയ്തു. തുടർന്നാണ് പറമ്പിലെ തെങ്ങും റബ്ബർമരങ്ങളും നശിപ്പിച്ചത്. ജയശ്രീയുടെ മകൻ ശ്രീജിത്ത് ആനയെ ഓടിക്കാനായി ലൈറ്റടിച്ചതോടെ ആന ശ്രീജിത്തിനു നേരെ തിരിഞ്ഞു. ബഹളം വെച്ചതോടെയാണ് ഒറ്റയാൻ പിന്തിരിഞ്ഞത്.