മലപ്പുറം : ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷം ചൊവ്വാഴ്ച മലപ്പുറം എം.എസ്.പി. മൈതാനിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും.
സിവിൽസ്റ്റേഷനിലെ യുദ്ധസ്മാരകത്തിൽ രാവിലെ 8.30-ന് മന്ത്രി കെ.ടി. ജലീൽ പുഷ്പാർച്ചന നടത്തും.
മന്ത്രി പതാക ഉയർത്തും. എം.എസ്.പി. കണ്ടിൻജന്റ്, വനിതാ പോലീസ് കണ്ടിൻജന്റ്, ലോക്കൽ പോലീസ്, എ.ആർ. വിഭാഗം ഉൾപ്പെടുന്ന കണ്ടിൻജന്റ്, എക്സൈസ് വിഭാഗം എന്നിങ്ങനെ നാല് കണ്ടിൻജന്റുകൾ മാത്രമാണ് ഇത്തവണ പരേഡിൽ പങ്കെടുക്കുക. 100-ലധികം പേരെ പങ്കെടുപ്പിക്കാതെ ലളിതമായ രീതിയിലാണ് ഇത്തവണ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.