വള്ളിക്കുന്ന് : അരിയല്ലൂർ എം.വി.എച്ച്.എസ്.എസ്. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്‌സ് രാജ്യ പുരസ്കാർ പരീക്ഷയുടെ ഭാഗമായി നിർമിച്ച മാസ്കുകൾ ഗ്രാമപ്പഞ്ചായത്തിന് കൈമാറി. വിദ്യാർഥികളായ ദിവിൻ, കാർത്തിക്ദാസ് എന്നിവരിൽനിന്ന് വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ. ഷൈലജ ഏറ്റുവാങ്ങി.