കാടാമ്പുഴ: മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുൽഖാദർ മൗലവിയുടെ വിയോഗത്തിൽ മാറാക്കര പഞ്ചായത്ത് യൂത്ത് ലീഗ് പ്രവർത്തക സമിതിയോഗം അനുശോചിച്ചു. എ.പി. ജാഫറലി അധ്യക്ഷത വഹിച്ചു. വി.കെ. ഷാഹുൽ ഹമീദ്, ജുനൈദ് പാമ്പലത്ത്, ജംഷാദ് കല്ലൻ, കെ.പി. ഫൈസൽ, അഡ്വ.എ.കെ. സകരിയ്യ, ശിഹാബ് മങ്ങാടൻ, എൻ. സിയാദ്, ഫഹദ് കരേക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.