പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിലെ ഭവന പുനരുദ്ധാരണ പദ്ധതിയിൽപ്പെട്ട ഗുണഭോക്താക്കളുടെ യോഗംചേർന്നു.

യോഗം പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് അനിതാരാജു അധ്യക്ഷത വഹിച്ചു.

വി.ഇ.ഒ. ശരത്ത് ഭാസ്കർ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പി.എം. ബിജു, പഞ്ചായത്തംഗങ്ങളായ കെ. അനീഷ്, സി. സത്യൻ, അരിമ്പ്ര വിലാസിനി, ജിഷ കാളിയത്ത്, എം.എ. റസാഖ് എന്നിവർ പ്രസംഗിച്ചു.