കരുവാരക്കുണ്ട്: സാമൂഹികപ്രവർത്തകനും തുവ്വൂർ വേട്ടേക്കരൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ കുണ്ടിൽ ബാബുരാജിന്റെ അകാല വിയോഗത്തിൽ കരുവാരക്കുണ്ട് തത്ത്വമസി ഹൈന്ദവ സേവാ ട്രസ്റ്റ് ഭവനം പറമ്പ് ശിവൻ വിഷ്ണുക്ഷേത്രത്തിൽ അനുശോചന യോഗം നടത്തി.

കെ മാധവൻകുട്ടി അധ്യക്ഷനായി.പി.പി. വിശ്വനാഥൻ, അനിൽ പ്രസാദ്, സി.പി. ഷൈജു, മനോജ് അഴകത്ത്, വിനോദ് കുളത്തൂർ, രാമൻ ഏർക്കാട്ടിരി എന്നിവർ പ്രസംഗിച്ചു.