പട്ടിക്കാട്: കീഴാറ്റൂർ പ്രവാസി ട്രസ്റ്റ് ഏർപ്പെടുത്തിയ 'ആദരണീയം' പ്രഥമ പുരസ്‌കാരം പ്രകൃതിസ്‌നേഹിയായ കെ.പി. അബ്ദുൾസമദിന് സമ്മാനിച്ചു. പട്ടിക്കാട് ചുങ്കത്ത് നടന്ന ചടങ്ങിൽ കെ.പി. അബ്ദുൾസമദിന് മുൻ നിയമസഭാ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ അവാർഡ് സമ്മാനിച്ചു. ട്രസ്റ്റ് ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ചു. കീഴാറ്റൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി, വി. അജിത്കുമാർ, ജാഫർ കക്കൂത്ത്, സി. വാസുദേവൻ, കെ.പി. നജ്മുദ്ദീൻ, കെ. ബാലസുബ്രഹ്മണ്യൻ, കീഴാറ്റൂർ അനിയൻ, വി. ജ്യോതിഷ്, എൻ. നിധീഷ് തുടങ്ങിയവർ പങ്കെടുത്തു.