പൊന്നാനി : 'മലബാർ കലാപം സ്വാതന്ത്ര്യസമരത്തിന്റെ സ്മൃതികാലങ്ങൾ' എന്ന പ്രമേയത്തിൽ എസ്.വൈ.എസ്. പൊന്നാനി സോൺ കമ്മിറ്റി സ്മൃതിസംഗമം നടത്തി. കഥാകൃത്ത് പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

എസ്.വൈ.എസ്. സംസ്ഥാന ഉപാധ്യക്ഷൻ എൻ.എം. സ്വാദിഖ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് സീതീ കോയ തങ്ങൾ, കേരള ഹജ്ജ് കമ്മിറ്റി അംഗം കെ.എം. മുഹമ്മദ് കാസിം കോയ, ടി.വി. അബ്ദുറഹ്മാൻ, സി. ഹരിദാസ്, സെയ്ത് മുഹമ്മദ് തങ്ങൾ എന്നിവർ പ്രസംഗിച്ചു. സോൺ പ്രസിഡന്റ് അബ്ദുൽ മജീദ്‌സഅദി അധ്യക്ഷത വഹിച്ചു. സോൺ സെക്രട്ടറി ഷമീർ വടക്കേപ്പുറം, ഇ.പി. അബൂബക്കർ എന്നിവർ പ്രസംഗിച്ചു.