തിരൂർ : കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ വെട്ടം യൂണിറ്റ് സമ്മേളനം പരിയാപുരം സ്കൂളിൽ സംസ്ഥാന എക്സിക്യുട്ടീവ് അംഗം എ.കെ. സത്യനാഥൻ ഉദ്ഘാടനം ചെയ്തു. വി. ആസിഫ് അധ്യക്ഷത വഹിച്ചു. ടി. ഷിനോജ് മുഖ്യപ്രഭാഷണം നടത്തി. കെ. സുനിൽദാസ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കെ. റൗഫ് ക്ഷേമഫണ്ട് വിശദീകരണവും എം. പ്രശോഭ് ക്ഷേമനിധി വിശദീകരണവും നടത്തി. എൻ. രാജേഷ്, സി. റഷീദ്, പി. അനിൽകുമാർ, എം. രാജേന്ദ്രൻ, അബ്ദുൽ കബീർ എന്നിവർ പ്രസംഗിച്ചു.