പെരിന്തൽമണ്ണ : ഭാരതീയ ജനതാ പാർട്ടി പെരിന്തൽമണ്ണ മണ്ഡലം പ്രവർത്തകയോഗം ജില്ലാ പ്രസിഡന്റ് രവി തേലത്ത് ഉദ്ഘാടനംചെയ്തു. പാർട്ടിയുടെ മലപ്പുറം ജില്ലാ ഓഫീസ് നിർമാണത്തിനുള്ള സാമ്പത്തിക സമാഹരണത്തിന്റെ ഉദ്ഘാടനം കൊടുവത്ത് രാധാകൃഷ്ണനിൽനിന്ന് തുക സ്വീകരിച്ച് ജില്ലാപ്രസിഡന്റ് നിർവഹിച്ചു.

ജില്ലാസെക്രട്ടറി പി.പി. ഗണേശ്, ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽസെക്രട്ടറി അജി തോമസ്, സംസ്ഥാന കൗൺസിലംഗം എ. ശിവദാസൻ, മണ്ഡലം ജനറൽസെക്രട്ടറി സി.പി. മനോജ്, കെ. മുരളീധരൻ, രാമചന്ദ്രൻ മണലായ തുടങ്ങിയവർ പങ്കെടുത്തു.