മഞ്ചേരി : സി.ബി.എസ്.ഇ. സഹോദയ സ്‌കൂൾ കോംപ്ലക്‌സ് ജില്ലയിലെ സി.ബി.എസ്.ഇ. ഇംഗ്ലീഷ് അധ്യാപകർക്ക് പഠനശിബിരം നടത്തി. മഞ്ചേരി ബെഞ്ച്മാർക് സ്‌കൂളിൽ പ്രൈവറ്റ് സ്‌കൂൾ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു.

സഹോദയ പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.സി. ഉസ്മാൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പി. നിസാർഖാൻ, എം. ജൗഹർ, സുഭാഷ് പുളിക്കൽ, ടിന ഖലീം, ധന്യ അരുൺ, ശില്പ ജോണി എന്നിവർ പ്രസംഗിച്ചു.