നിറമരുതൂർ : കുടുംബവഴക്കിനെത്തുടർന്ന് സഹോദരനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. ഉണ്യാലിലെ കൊണ്ടാരന്റെ പുരയ്ക്കൽ ഷൗക്കത്തലി(28) യാണ് അറസ്റ്റിലായത്.

സഹോദരനായ ജലീലിനെ കാലിനും കൈക്കും ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ചശേഷം കടന്നുകളഞ്ഞ ഷൗക്കത്തലിയെ താനൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജീവൻ ജോർജ്, എസ്.ഐ. ശ്രീജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ സലീഷ്, സി.പി.ഒ. അനീഷ് എന്നിവർ ചേർന്ന് വാണിയമ്പലത്തുവെച്ചാണ് അറസ്റ്റ്‌ ചെയ്തത്. പരപ്പനങ്ങാടി മജിസ്ട്രേറ്റിന്റെ ചുമതലയുള്ള മലപ്പുറം മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. ഗുരുതര പരിക്കേറ്റ ജലീൽ കോട്ടയ്ക്കലിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ധനസഹായം നൽകി

തിരൂർ : കിടപ്പാടമില്ലാതെ വീടിനായി പ്രയാസപ്പെടുന്ന അമ്പാടിവളപ്പിൽ രതീഷിന് സ്നേഹനിധി ചാരിറ്റി സാമ്പത്തികസഹായം നൽകി. കറുകയിൽ ശശി, താമരത്ത് ബാബു, മണ്ണത്ത് മണികണ്ഠൻ, കാരിയാടത്ത് മണികണ്ഠൻ എന്നിവർ പങ്കെടുത്തു.