ഒതായി : പെരകമണ്ണ ഗവ. ഹൈസ്‌കൂളിൽ പ്രവാസികൾ നിർമിച്ച കവാടം തുറന്നു. ഒതായി-ചാത്തല്ലൂർ ഗ്ലോബൽ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിലാണ് കവാടം നിർമിച്ചത്.

പ്രസിഡന്റ് സുൽഫിക്കർ കാഞ്ഞിരാല ഉദ്ഘാടനംചെയ്തു. അധ്യാപക രക്ഷാകർത്തൃസമിതി പ്രസിഡന്റ് പി. അഭിലാഷ് അധ്യക്ഷതവഹിച്ചു.

തയ്യിൽ മജീദ്, പ്രഥമാധ്യാപിക എ. സീനത്ത്, പി.സി. ഗഫൂർ, സി.ടി. ജമാൽ, ടി. വിജയൻ, കെ. സതീഷ്, കെ. റോയ് തുടങ്ങിയവർ പ്രസംഗിച്ചു.