കോട്ടയ്ക്കൽ : സൈത്തൂൻ ഇന്റർനാഷണൽ ഗേൾസ് കാമ്പസിന്റെ ഹയർസെക്കൻഡറി കൗൺസിൽ, യു.ജി. യൂണിയൻ എന്നിവ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. നജ്മ തബ്ഷീറ ഉദ്ഘാടനംചെയ്തു.

സൈത്തൂൻ കാമ്പസ് എം.ഡി. ഷബീർ മുസ്‍ലിയാർ പറപ്പൂർ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ ഡോ. മുഈനുദ്ദീൻ ഹുദവി, സലീം ഹുദവി മണ്ണാർക്കാട്, കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ പാലപ്ര, വാർഡംഗം സുഹ്‌ലത്ത്, എ.എം. ഷഫീഖലി, സുലൈം ഹുദവി, ഹംസ, വഹീദ, സലീം ഹുദവി തുടങ്ങിയവർ സംസാരിച്ചു.