കോട്ടയ്ക്കൽ : സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കുന്ന ശിഹാബ് തങ്ങൾ കെയർസെന്ററിന്റെ ലോഗോപ്രകാശനം ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി. നിർവഹിച്ചു. ചടങ്ങിൽ സെന്റർ ഭാരവാഹികളായ ഫൈസൽ മുനീർ കാലൊടി, മുഹമ്മദലി പള്ളിമാലിൽ, നാസർ തയ്യിൽ, അമരിയിൽ യുസുഫ് ഹാജി, പുളിക്കൽ കോയാപ്പു, മജീദ് തൈക്കാടൻ, സമീർ കാലൊടി, സലീം പള്ളിപ്പുറം, അമരിയിൽ സുഫിയാൻ തുടങ്ങിയവർ പങ്കെടുത്തു.