നിലമ്പൂർ : എരുമമുണ്ട നിർമല ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ വെള്ളിമുറ്റം ബദൽ സ്‌കൂൾ പരിസരത്ത് ഫലവൃക്ഷത്തൈകൾ ഉപയോഗിച്ച് ഫുഡ് ഫോറസ്റ്റ് നിർമാണം നടത്തി.

സ്ഥലപരിമിതിയുള്ള പ്രദേശങ്ങളിൽ മരങ്ങൾ ഇടതൂർന്നു വളർത്തുന്ന രീതിയാണ് മിയാവാക്കി.

ചുങ്കത്തറ പഞ്ചായത്ത് പ്രതിനിധി ലിബിൻ ബേബി ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് സജി തോമസ്, പ്രോഗ്രാം ഓഫീസർ വിൻസെന്റ് മണ്ണിത്തോട്ടം, സ്റ്റാഫ് സെക്രട്ടറി ജെയിംസ് കോശി, വൊളന്റിയർ ലീഡർമാരായ അജക്‌സ് റെജി, ലെന ഷാജി, ഷൻസാദ്, അംജദ് ഷാൻ, റഫീക്ക് കൊടീരി എന്നിവർ നേതൃത്വംനൽകി.