കോട്ടയ്ക്കൽ : ടിങ്കറിങ് ലാബ് മൊഡ്യൂൾ പരിചയപ്പെടുന്നതിനുള്ള ജില്ലാതലയോഗം കോട്ടയ്ക്കൽ രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ ചേർന്നു.

സമഗ്രശിക്ഷാ കേരളത്തിന്റെ ഫണ്ട് വിനിയോഗിച്ച് കീഴുപറമ്പ് ജി.വി.എച്ച്.എസ്.എസ്., കോക്കൂർ ജി.എച്ച്.എസ്.എസ്. എന്നീ സ്കൂളുകളിൽ ആരംഭിക്കുന്ന ടിങ്കറിങ് ലാബിന്റെ മൊഡ്യൂൾ പരിചയപ്പെടുത്തുന്നതിനായിരുന്നു യോഗം.

ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ നസീബ അസീസ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രോജക്റ്റ് കോ -ഓർഡിനേറ്റർ സുരേഷ് കൊളശ്ശേരി അധ്യക്ഷതവഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ടി.വി. ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രഥമാധ്യാപിക പി.ആർ. സുജാത, ബി.ആർ.സി. ട്രെയിനർ വി.ആർ ഭാവന, കെ.ടി മുഹമ്മദ് റിയാസ്, ജില്ലാ പ്രോഗ്രാം ഓഫീസർ എം.ഡി. മഹേഷ്, ബി.ആർ.സി. ട്രെയിനർ ആർ.കെ. ബിനു എന്നിവർ സംസാരിച്ചു.