താഴേക്കോട് : മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ ഡി.സി.സി. പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ് ഉദ്ഘാടനംചെയ്തു.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഓങ്ങല്ലൂർ ഹമീദ് അധ്യക്ഷതവഹിച്ചു. സി. സേതുമാധവൻ, അഡ്വ. ബെന്നി തോമസ്, ശശി മങ്കട, സുകുമാരൻ, സക്കീർ പുല്ലാര, സി.കെ. ഹാരിസ്, സദാനന്ദൻ, സി.എച്ച്. മുസ്തഫ തുടങ്ങിയവർ പ്രസംഗിച്ചു. പുതുതായി പാർട്ടിയിൽ ചേർന്നവർക്ക് സ്വീകരണവും നൽകി.