തിരൂരങ്ങാടി : കലാ, സാമൂഹിക, സാംസ്കാരിക രംഗത്തുള്ളവരുടെ കൂട്ടായ്‌മയായ തിരൂരങ്ങാടി കലാകേന്ദ്രയുടെ പ്രവർത്തനത്തിന് വ്യാഴാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാത്രി ഏഴിന് തിരൂരങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.

കെ.ടി. അബ്ദുൽ ഹമീദ്, പി.എം. അബ്ദുൽ ഹഖ്, ഒ.സി. ബഷീർ, അരിമ്പ്ര സുബൈർ, പി.എം.എ. ജലീൽ എന്നിവർ അറിയിച്ചതാണ് ഇത്.