മലപ്പുറം : പ്രളയകാലത്ത് വിതരണംചെയ്യുന്നതിനു രാഹുൽഗാന്ധി എം.പി. ഏൽപ്പിച്ച ഭക്ഷ്യകിറ്റുകൾ വിതരണംചെയ്യാതെ ഉപയോഗശൂന്യമായരീതിയിൽ കണ്ടെത്തിയതിൽ ഡി.സി.സി. സെക്രട്ടറി വിശദീകരണം ആവശ്യപ്പെട്ടു. നിലമ്പൂർ മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിക്കാണ് ഡി.സി.സി. അധ്യക്ഷൻ അഡ്വ. വി.വി. പ്രകാശ് റിപ്പോർട്ടും വിശദീകരണവും ചോദിച്ച് നോട്ടീസ് നൽകിയത്.