വാഴക്കാട് : മലപ്പുറം ജില്ലാ ട്രോമാകെയർ വാഴക്കാട് സ്റ്റേഷൻ യൂണിറ്റ് വാലില്ലാപ്പുഴ കരുണ്യഭവനിൽ നടത്തിയ പരിശീലനക്ലാസ് വാഴക്കാട് സ്റ്റേഷൻ ഇൻസ്‌പെക്ടർ കുഞ്ഞിമോയിൻകുട്ടി ഉദ്ഘാടനംചെയ്തു. ടീം ലീഡർ ഹമീദ് ഓമാനൂർ അധ്യക്ഷതവഹിച്ചു.
ജീവൻ രക്ഷാപ്രവർത്തനങ്ങൾ നടത്തിയ വൊളന്റിയർമാരെ ആദരിച്ചു. ജില്ലാപരിശീലകരായ അനസ് തിരുത്തിയാട്, നാസർ അഹമ്മദ്, ഷാനിയ, സിയാദ് എന്നിവർ നേതൃത്വംനൽകി.